ജോയന്റ് കൗൺസിൽ ജില്ലാ സമ്മേളനം

Thursday 26 February 2026 9:27 PM IST

കാഞ്ഞങ്ങാട് : ജോയിന്റ് കൗൺസിൽ ജില്ലാ സമ്മേളനം സി പി.ഐ ദേശീയ കൗൺസിലംഗം അഡ്വ.ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉദ്ഘാടനം ചെയ്തു. വ്യാപാരഭവൻ ഹാളിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ജി.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ടി റിജേഷ് രക്തസാക്ഷി പ്രമേയവും ദിനേശ് കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ.പി.ഗോപകുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ബാനം ദിവാകരൻ പ്രവർത്തന റിപ്പോർട്ടും എ.ആമിന വരവുചെലവ് കണക്കും ഓഡിറ്റർ സുനിൽ കുമാർ കുനിയേരി ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു.നരേഷ് കുമാർ കുന്നിയൂർ,ഡി.ബിനിൽ ബിജു രാജ് ,യമുന രാഘവൻ ശ്രീജി തോമസ് ,​എസ്.എൻ.പ്രമോദ് എന്നിവർ സംസാരിച്ചു. കെ.വി.കൃഷ്ണൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: ജി.സുരേഷ് ബാബു (പ്രസിഡന്റ്) ടി.റിജേഷ്, എം.വിനോജ് (വൈസ് പ്രസിഡന്റ്) എസ്.എൻ.പ്രമോദ് (സെക്രട്ടറി) എ.വി.ശശിധരൻ, ടി.വി. രഞ്ജിഷ് (ജോയിന്റ് സെക്രട്ടറിമാർ) ഇ.ആമിന (ട്രഷറർ) വനിതാ കമ്മിറ്റി:കെ.ആർ.റെജി (പ്രസിഡന്റ്)പി.വി.നിഷ (സെക്രട്ടറി).