പ്രൊഫ.എം.ആർ.ചന്ദ്രശേഖരൻ പുരസ്കാര സമർപ്പണം

Thursday 26 February 2026 9:29 PM IST

പയ്യന്നൂർ: പ്രൊഫ.എം.ആർ.സി. അനുസ്മരണസമിതി, പയ്യന്നൂർ കോളേജിന്റെ സഹകരണത്തോടെ എർപ്പെടുത്തിയ പ്രഥമ പ്രൊഫ.എം.ആർ.ചന്ദ്രശേഖരൻ പുരസ്കാര സമർപ്പണം കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. എഴുത്തുകാരൻ സി.വി. ബാലകൃഷ്ണൻ ഡോ.ഇ.വി.രാമകൃഷ്ണന് പുരസ്കാരം സമർപ്പിച്ചു. വി.കെ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യ നിരൂപണത്തിന്റെ സൗന്ദര്യാത്മകത ആസ്പദമാക്കി കാലടി സർവകലാശാല മുൻ അദ്ധ്യാപകനും നിരൂപകനുമായ ഡോ.പി.പവിത്രൻ മുഖ്യപ്രഭാഷണം നടത്തി. പി.പ്രേമചന്ദ്രൻ എം.ആർ.സി. അനുസ്മരണം നടത്തി. പ്രിൻസിപ്പൽ ഡോ.വി.എം.സന്തോഷ്,

ഡോ.വൈ.വി.കണ്ണൻ, കെ.പി.ശ്രീധരൻ സംസാരിച്ചു. മലയാള വിഭാഗം മേധാവി ഡോ.ഒ.അനില സ്വാഗതവും ഡോ.ഇ.വി.രാമകൃഷ്ണൻ മറുപടി ഭാഷണവും നടത്തി.