സൗത്ത് തൃക്കരിപ്പൂർ വില്ലേജ് ഓഫീസ് ഉൽഘാടനം

Thursday 26 February 2026 9:34 PM IST

തൃക്കരിപ്പൂർ: നിർമ്മാണം പൂർത്തിയായ സൗത്ത് തൃക്കരിപ്പൂർ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം 28ന് വൈകീട്ട് 3ന് റവന്യൂ - ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ നിർവഹിക്കും. സംഘാടക സമിതി രൂപീകരണയോഗം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ എം.സുഹ്റ അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ എം.ടി.പി.ഷാഹിന, എം.മുഹമ്മദ്‌കുഞ്ഞി, കെ.യു.രാംദാസ്, എം.വി.അനിതകുമാരി, എം.കെ.പ്രസന്ന, ടി.വി.ഹരീഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.വി.യൂസഫ് അലി, എം.പി.ബിജീഷ്, കെ.പി.ദിനേശൻ, എ.കെ.ഹാഷിം, ടി.നാരായണൻ മാസ്റ്റർ, വി.വി. വിജയൻ, എ.ജി.ബഷീർ എന്നിവർ സംസാരിച്ചു. വില്ലേജ് ഓഫീസർ കെ.പ്രസന്നൻ സ്വാഗതവും ടി.സജിത്ത് നന്ദിയും പറഞ്ഞു. 50 ലക്ഷം രൂപ ചെലവഴിച്ചാണ് സ്മാർട്ട് വില്ലേജ് ഓഫീസ് പൂർത്തിയാക്കിയത്.