21 കിലോഗ്രാം കഞ്ചാവുമായി അന്യസംസ്ഥാനക്കാർ പിടിയിൽ

Friday 27 February 2026 2:06 AM IST

കാലടി: ശ്രീമൂലനഗരത്ത് 16 കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ ബാപിമൊല്ല (23), സാദിഖുൽ (25), പ്രായപൂർത്തിയാകാത്ത ഒരാൾ, കാഞ്ഞൂരിൽ 6 കിലോ കഞ്ചാവുമായി മൂർഷിദാബാദ് സ്വദേശി മനൂർ ഹുസൈൻ (40) എന്നിവരെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ പ്രത്യേക അന്വേഷണസംഘവും കാലടി പൊലീസും ചേർന്ന് പിടികൂടിയത്. ഒഡീഷയിൽനിന്ന് കഞ്ചാവുവാങ്ങി ആലുവയിൽ ട്രെയിനിറങ്ങി ഓട്ടോയിൽ കൊണ്ടുപോകുംവഴിയാണ് പിടിയിലായത്. കിലോയ്ക്ക് മൂവായിരംരൂപ നിരക്കിൽ വാങ്ങി പത്തിരട്ടി രൂപയ്ക്കാണ് വില്പന. എ.എസ്.പി ഹാർദിക് മീണ, കാലടി ഇൻസ്പെക്ടർ അനിൽകുമാർ ടി. മേപ്പിള്ളി, എസ്.ഐമാരായ ശ്യാം, ജെയിംസ് മാത്യു, മാർട്ടിൻ, ഷിജു, എ.എസ്.ഐ അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒ ടി.എ. അഫ്സൽ, സി.പി.ഒമാരായ ബെന്നി ഐസക്, റോബിൻ ജോയ്, അരുൺ രവികുമാർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.