'വികസന പ്രവർത്തനങ്ങൾ തുടരാനുള്ള അവസരം ലഭിക്കും'

Friday 27 February 2026 12:00 AM IST

ആമ്പല്ലൂർ: ഇടതുപക്ഷം പത്ത് വർഷമായി തുടരുന്ന വികസന പ്രവർത്തനങ്ങൾ തുടരാനുള്ള അവസരം ലഭിക്കുമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദൻ. സി.പി.ഐ പുതുക്കാട് പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം പി.കെ. ശേഖരൻ അദ്ധ്യക്ഷനായി. വി.എസ്.പ്രിൻസ്, പി.എം.നിക്‌സൺ, കെ.എം.ചന്ദ്രൻ, സി.യു.പ്രിയൻ വി.കെ.വിനീഷ്, കെ.ആർ.അനൂപ്, ഷീല ജോർജ്, വി.ആർ.സുരേഷ് എന്നിവർ സംസാരിച്ചു.