സബ്‌രജിസ്ട്രാർ ഓഫീസ് ഉദ്ഘാടനം
Friday 27 February 2026 1:35 AM IST
കഴക്കൂട്ടം: കഴക്കൂട്ടം സബ്‌രജിസ്ട്രാർ ഓഫീസിന്റെ പുതിയ മന്ദിരം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടും പ്ലാൻ ഫണ്ടും സംയോജിപ്പിച്ച് 92.90 ലക്ഷം രൂപ ചെലവഴിച്ചാണ് ഇരുനില മന്ദിരം നിർമ്മിച്ചിരിക്കുന്നത്.വാർഡ് കൗൺസിലർ എസ്.പ്രശാന്തിന്റെ അദ്ധ്യക്ഷതയിൽ രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ കെ.മീര ഐ.എ.എസ് മുഖ്യാതിഥിയായിരുന്നു. പി.കെ.സാജൻ കുമാർ, ആർ.ശ്രീകുമാർ,തുണ്ടത്തിൽ അജി,എസ്.മനോഹരൻ,ഡി.ഹരിലാൽ,ആർ.പി.ധനപാൽ,അനിൽ തുടങ്ങിയവർ സംസാരിച്ചു.