മന്നത്ത് പത്മനാഭൻ സ്മൃതിദിനം

Friday 27 February 2026 1:46 AM IST

തിരുവനന്തപുരം: മന്നത്ത് പത്മനാഭന്റെ 56-ാമത് സ്മൃതി ദിനം അനന്തപുരം നായർ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു.ജില്ലാ ജഡ്ജി എം.രാജേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ വി.കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ എസ്.ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി.കവി ഡോ.ജി.രാജേന്ദ്രൻപിള്ള,പി.ദിനകരൻ പിള്ള,പുരുഷോത്തമൻ നായർ,മല്ലിക വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.