എൽ.ബി.എസ് കോളേജിൽ തൊഴിൽ വികസന പദ്ധതി

Friday 27 February 2026 1:47 AM IST

തിരുവനന്തപുരം: പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിംഗ് കോളേജും അമേരിക്ക ആസ്ഥാനമായ എച്ച് ആൻഡ് ആർ ബ്ലോക്ക് തിരുവനന്തപുരം ടെക്നോപാർക്ക് ശാഖയും ചേർന്ന്

'വിൻസ്കിൽ - കരിയർ ലോഞ്ച് പാഡ്' എന്ന തൊഴിൽ വികസന പദ്ധതി തുടങ്ങി.കമ്പനിയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പദ്ധതിയുടെ ഭാഗമായാണിത്.രണ്ട്,മൂന്ന് വർഷ എൻജിനിയറിംഗ് ബിരുദ വിദ്യാർത്ഥിനികൾക്കായി സൗജന്യമായി നടപ്പാക്കുന്ന പദ്ധതിയാണ്.കോളേജിലെ മെയിൻ സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ.എം.ബി.സ്മിതമോൾ,പ്ലേസ്മെന്റ് ഓഫീസർ ഡോ.ഇ.എൻ.അനിൽ കുമാർ,എച്ച് ആൻഡ് ആർ ബ്ലോക്കിന്റെ പ്രതിനിധികളായ ധന്യ ശ്രീകുമാർ,ഓബ്രി ഹോൾഡൻ എന്നിവർ പങ്കെടുത്തു.