എൻ.ജി.ഒ യൂണിയൻ കലാജാഥ സമാപിച്ചു 

Friday 27 February 2026 2:49 AM IST

തിരുവനന്തപുരം: കേരള എൻ.ജി.ഒ യൂണിയൻ സൗത്ത് ജില്ലാ 23 മുതൽ അക്ഷര കലാകായിക സമിതിയുടെ നേതൃത്വത്തിൽ ജില്ലയിൽ സംഘടിപ്പിച്ച 'കേരളം തുടരും ' മാനവിക കലാജാഥ ബാലരാമപുരത്ത് സമാപിച്ചു.കലാജാഥയുടെ പര്യടനം മാനവീയം വീഥിയിൽ സിനിമാ സംവിധായിക വിധു വിൻസന്റ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ജി.ഉല്ലാസ് കുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടറി പി.സുരേഷ്,സെക്രട്ടറി ഷിനു റോബർട്ട്,ആർ.രാംരാജ് എന്നിവർ പങ്കെടുത്തു.