വേൾഡ് മലയാളി കൗൺസിൽ

Friday 27 February 2026 1:51 AM IST

തിരുവനന്തപുരം: പാർവതി പുത്തനാർ നവീകരിച്ച് ദേശീയ ജലപാതയാക്കണമെന്ന് ആവശ്യവുമായി പ്രഭാത നടത്തം സംഘടിപ്പിച്ചു. മസ്കോട്ട് ഹോട്ടൽ അങ്കണത്തിൽ നടന്ന ചടങ്ങിൽ എം.വിൻസെന്റ് എം.എൽ.എ ജനറൽ കൺവീനർ പി.സൊണാൾജിന് ദേശീയ പതാക കൈമാറി ഉദ്ഘാടനം ചെയ്തു.ഡബ്യു.എം.സി ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടക്കൽ,പാളയം കൗൺസിലർ ഷേർലി,ഷാജി.എം.മാത്യു,തങ്കമണി ദിവാകരൻ,ജയിംസ് കൂടൽ,അഡ്വ.ലാലി വിൻസന്റ്,പത്മകുമാർ,സ്റ്റാൻലി ഫ്രാൻസിസ് തുടങ്ങിയവർ നേതൃത്വം നൽകി.70 രാജ്യങ്ങളിൽ നിന്നുള്ള വേൾഡ് മലയാളി കൗൺസിൽ പ്രതിനിധികൾ പങ്കെടുത്ത വാക്കത്തോൺ മാനവീയം വീഥിയിൽ സമാപിച്ചു.