ആനുകൂല്യങ്ങൾ ഉറപ്പുവരുത്തണം

Friday 27 February 2026 12:03 AM IST

ആലപ്പുഴ: സെക്യൂരിറ്റി ജീവനക്കാരെ തുടർച്ചയായി നിറുത്തി ജോലി ചെയ്യിപ്പിക്കരുതെന്ന കർശന നിർദ്ദേശം തൊഴിലുടമകൾക്ക് നൽകിയതായി ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.വനിതകൾ ഉൾപ്പെടെയുള്ള ജീവനക്കാരെ 12 മണിക്കൂർ നിറുത്തി ജോലി ചെയ്യിപ്പിക്കുന്നുവെന്ന പരാതിയിൽ കമ്മിഷൻ അംഗം വി.ഗീത ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ജില്ലാലേബർ ഓഫീസർ വിശദീകരണം സമർപ്പിച്ചത്.സെക്യൂരിറ്റി തൊഴിലാളികൾക്ക് നൽകേണ്ട ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കുണ്ടന്നൂർ ഫോറം മാൾ മാനേജ്‌മെന്റിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പറയുന്നു. വയലാർ ഗ്രാമപഞ്ചായത്ത് അംഗം കെ.ജി. അജിത്ത് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.