വികസന കുതിപ്പുമായി ബഡ്ജറ്റ്: സ്ത്രീസൗഹൃദം, ജനകീയം

Friday 27 February 2026 12:06 AM IST

  • തൃശൂർ ഓക്സിജൻ ഗ്രീൻ സിറ്റിയാക്കും
  • സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ ബസ് യാത്ര

തൃശൂർ: 'ഓക്‌സിജൻ ഗ്രീൻ സിറ്റി'യാക്കി മാറ്റാൻ കർമ്മപദ്ധതി, കുളങ്ങളിൽ ഫ്‌ളോട്ടിംഗ് സോളാർ പാനൽ സ്ഥാപിച്ച് വൈദ്യുതി ഉത്പാദനം, നഗരത്തിലെത്തുന്നവർക്ക് കുറഞ്ഞനിരക്കിൽ ഭക്ഷണത്തിന് ക്യാന്റീനുകൾ എന്നിങ്ങനെ ജനകീയ പ്രഖ്യാപനങ്ങളോടെ കോർപ്പറേഷൻ ബഡ്ജറ്റ്. നഗരത്തെ സുസ്ഥിരവും ആധുനികവുമായ പുതുയുഗത്തിലേക്ക് നയിക്കാനുള്ള ഒട്ടേറെ പ്രഖ്യാപനങ്ങളാണ് ഡെപ്യൂട്ടി മേയർ എ.പ്രസാദ് അവതരിപ്പിച്ച ജനറൽ - വൈദ്യുതി ബഡ്ജറ്റിലുള്ളത്. പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് ഡീസൽ ഉൽപാദിപ്പിക്കുന്ന പ്ലാന്റ്, തെരുവുനായ്ക്കൾക്ക് ഷെൽറ്റർ, ട്രീറ്റ്‌മെന്റ് പ്ലാന്റിലെ ജലം പുനരുപയോഗിക്കൽ, മിൽക്ക് എ.ടി.എം, 24 മണിക്കൂർ പ്രവർത്തിക്കുന്ന പൊതുജന സേവന സംവിധാനങ്ങൾ തുടങ്ങിയ നൂതന ആശയങ്ങളും ബഡ്ജറ്റിൽ ഇടം നേടി. കായിക മേഖലയിൽ സിന്തറ്റിക് ട്രാക്ക് നിർമ്മാണം, യുവാക്കൾക്കായി സ്റ്റാർട്ട് അപ് ഇൻകുബേഷൻ സെന്റർ, ആധുനിക അറവുശാല, ആശാവർക്കർമാർക്ക് ആയിരം രൂപയുടെ വർദ്ധനവ് തുടങ്ങിയവയും പ്രധാന വാഗ്ദാനങ്ങളാണ്.

സ്ത്രീ ക്ഷേമം

സ്ത്രീകളുടെ ക്ഷേമത്തിന് പ്രത്യേക ഊന്നൽ നൽകുന്ന ബഡ്ജറ്റിൽ സൗജന്യ ബസ് യാത്ര, പിങ്ക് വാഷ് റൂം, മെൻസ്ട്രുവൽ കപ്പ് വിതരണം, കുട്ടികൾക്കായി കളിവീഥികൾ എന്നിവ പ്രഖ്യാപിച്ചു. വയോധികർക്കും ഭിന്നശേഷിക്കാർക്കും അനുയോജ്യമായ രീതിയിൽ പൊതുഇടങ്ങൾ മാറ്റും.

ദീ​ർ​ഘ​വീ​ക്ഷ​ണ​മി​ല്ലാ​ത്ത​ ​രാ​ഷ്ട്രീയ പ്ര​സം​ഗം​:​ ​പ്ര​തി​പ​ക്ഷം

ദീ​ർ​ഘ​വീ​ക്ഷ​ണം​ ​ഇ​ല്ലാ​ത്ത​ ​വെ​റും​ ​രാ​ഷ്ട്രീ​യ​ ​പ്ര​സം​ഗം​ ​മാ​ത്ര​മാ​യി​ ​ബ​ഡ്ജ​റ്റ് ​അ​വ​ത​ര​ണം​ ​മാ​റി​യെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ടി.​ആ​ർ.​ഹി​ര​ണും​ ​അ​നി​സ് ​അ​ഹ​മ്മ​ദും​ ​പ​റ​ഞ്ഞു.​ ​ക്ഷേ​മ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ ​നൂ​ത​ന​ ​പ​ദ്ധ​തി​ക​ളോ​ ​ഇ​ല്ലാ​തെ​ ​പ​ഴ​യ​ ​ഭ​ര​ണ​സ​മി​തി​യു​ടെ​ ​തു​ട​ർ​ ​പ​ദ്ധ​തി​ക​ൾ​ ​മാ​ത്ര​മു​ള്ള​താ​യി​ ​പു​തി​യ​ ​ബ​ഡ്ജ​റ്റ് ​മാ​റി.​ ​എ​ന്നാ​ൽ,​ ​ക​ഴി​ഞ്ഞ​ ​ബ​ഡ്ജ​റ്റി​ൽ​ ​പ്ര​ഖ്യാ​പി​ച്ച​ ​ആ​യി​രം​ ​വ​നി​ത​ക​ൾ​ക്ക് ​ഇ​ല​ക്ട്രി​ക് ​സ്‌​കൂ​ട്ട​ർ,​ ​ജ​ന​റ​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ലാ​പ​ടോ​പ്പ് ​തു​ട​ങ്ങി​യ​ ​പ​ദ്ധ​തി​ക​ൾ​ ​റ​ദ്ദാ​ക്കി​യ​ത് ​പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.

30രൂപയ്ക്ക് ഉച്ചഭക്ഷണം

ഇന്ദിര കാന്റീനിൽ കുറഞ്ഞനിരക്കിൽ ഭക്ഷണം പ്രാതൽ മൂന്ന് ഇഡ്ഡലി, സാമ്പാർ, ചമ്മന്തി പത്ത് രൂപ ഉച്ചഭക്ഷണം കഞ്ഞി, ചമ്മന്തി, പയർ ഉപ്പേരി, കൊണ്ടാട്ടമുളക് 30 രൂപ അത്താഴം മൂന്ന് ചപ്പാത്തി, കറി 10 രൂപ

മറ്റ് പ്രധാന വാഗ്ദാനങ്ങൾ

ഡിവിഷൻ കൗൺസിലർമാർക്ക് ഓഫീസ് നൈറ്റ്‌ലൈഫ് പദ്ധതിയുടെ ഭാഗമായി വടക്കേച്ചിറയോട് അനുബന്ധിച്ച് ഫുഡ്‌സ്ട്രീറ്റ് ഉന്നതികളിൽ വൈഫൈ സൗകര്യം ആധുനിക അറവുശാല അങ്കണവാടികൾ എ.സിയാക്കും എം.ജി റോഡിൽ സബ് വേ കളക്ടറേറ്റിന് മുമ്പിലും കെ.എസ്.ആർ.ടി.സി റെയിൽവേ ഫുട് ഓവർബ്രിഡ്ജ് നഗരത്തിൽ സിറ്റി സർക്കുലർ ഇലക്ട്രിക് ബസുകൾ സ്വരാജ് റൗണ്ടിൽ ട്രാക്ക്‌സിസ്റ്റം നടപ്പാക്കും

ജനറൽ ബഡ്ജറ്റ്

വരവ് 1128.85 കോടി ചെലവ് 349.42 കോടി നീക്കിയിരിപ്പ് 779.42 കോടി

മുൻ ഭരണസമിതികളിൽ നിന്ന് വ്യത്യസ്തമായി എല്ലാ ഡിവിഷനിലും വികസനമെത്തിക്കും. പരാതി പരിഹാരത്തിനായി അദാലത്തുകൾ സംഘടിപ്പിക്കും

ഡോ. നിജി ജസ്റ്റിൻ മേയർ .