നിർമ്മാണ പ്രവർത്തനം: ഗവ. കരാറുകാർക്ക് കുടിശിക 750 കോടിയിലേറെ

Friday 27 February 2026 12:08 AM IST

തൃ​ശൂ​ർ​:​ ​ജി​ല്ല​യി​ൽ​ ​സ​ർ​ക്കാ​രി​ന്റെ​ ​വി​വി​ധ​ ​വ​കു​പ്പു​ക​ളു​ടെ​ ​നി​ർ​മ്മാ​ണ​ ​പ്ര​വ​ർ​ത്ത​നം​ ​ന​ട​ത്തി​യ​ ​വ​ക​യി​ൽ​ ​ഗ​വ.​ ​ക​രാ​റു​കാ​ർ​ക്ക് ​ല​ഭി​ക്കാ​നു​ള്ള​ത് 750​ ​കോ​ടി​യി​ലേ​റെ​ ​രൂ​പ.​ ​ഇ​തി​ന് ​പു​റ​മേ​ ​എം.​എ​ൽ.​എ​ ​ഫ​ണ്ട് ​ഉ​പ​യോ​ഗി​ച്ച് ​നി​ർ​മ്മാ​ണ​ ​പ്ര​വ​ർ​ത്ത​നം​ ​ന​ട​ത്തി​യ​തി​ൽ​ 350​ ​കോ​ടി​ ​രൂ​പ​യും​ ​ല​ഭി​ക്കാ​നു​ണ്ടെ​ന്ന് ​ഗ​വ.​ ​കോ​ൺ​ട്രാ​ക്ടേഴ്സ് ​അ​സോ.​ ​ഭാ​ര​വാ​ഹി​ക​ൾ​ ​പ​റ​യു​ന്നു.​ ​ഫെ​ബ്രു​വ​രി,​ ​മാ​ർ​ച്ച് ​മാ​സ​ങ്ങ​ളി​ൽ​ ​ക​ടു​ത്ത​ ​ട്ര​ഷ​റി​ ​നി​യ​ന്ത്ര​ണ​മാ​ണു​ള്ള​ത്.​ 10​ ​ല​ക്ഷ​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​ഉ​ള്ള​ ​തു​ക​ ​ട്ര​ഷ​റി​ക​ളി​ൽ​ നിന്ന് ​മാ​റി​ ​കി​ട്ടു​ന്നി​ല്ല.​ ​ഇ​പ്പോ​ൾ​ ​അ​തി​ൽ​ ​കു​റ​ഞ്ഞ​ ​തു​ക​യും​ ​ല​ഭി​ക്കാ​ത്ത​ ​സ്ഥി​തി​യാ​ണ്.​ 18​ ​മാ​സം​ ​വ​രെ​യു​ള്ള​ ​ബി​ല്ലു​ക​ൾ​ ​കു​ടി​ശി​ക​യാ​ണ്.​ ​ഇ​നി​യു​ള്ള​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​പ​ര​മാ​വ​ധി​ ​നി​ർ​മ്മാ​ണ​ ​പ്ര​വ​ർ​ത്ത​നം​ ​പൂ​ർ​ത്തി​യാ​ക്കി​യാ​ൽ​ ​മാ​ത്ര​മെ​ ​പ്ലാ​ൻ​ ​ഫ​ണ്ടു​ക​ൾ​ ​ചെ​ല​വ​ഴി​ച്ച​താ​യി​ ​കാ​ണി​ക്കാ​ൻ​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ​സാ​ധി​ക്കു​ക​യൂ​ള്ളൂ.​ ​ജി​ല്ല​യി​ൽ​ ​എ​ഴു​ന്നൂ​റി​ലേ​റെ​ ​ക​രാ​റു​കാ​രാ​ണു​ള്ള​ത്.​ ​നി​ർ​മ്മാ​ണം​ ​പൂ​ർ​ത്തി​യാ​യി​ ​കം​പ്ലീ​ഷ​ൻ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ല​ഭി​ച്ചാ​ൽ​ ​ബി​ൽ​ ​തു​ക​ ​ല​ഭി​ക്കാ​ൻ​ ​മാ​സ​ങ്ങ​ളെ​ടു​ത്താ​ണെ​ങ്കി​ലും​ 18​ ​ശ​ത​മാ​നം​ ​ജി.​എ​സ്.​ടി​ ​ക​രാ​റു​കാ​ർ​ ​ഉ​ട​ൻ​ ​ത​ന്നെ​ ​സ​ർ​ക്കാ​രി​ലേ​ക്ക് ​അ​ട​യ്ക്കേ​ണ്ട​ ​സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

സെക്യൂരിറ്റി തുക ഉയർത്തി

നി​ല​വി​ലു​ള്ള​ ​ക​രാ​റു​കാ​രു​ടെ​ ​സെ​ക്യൂ​രി​റ്റി​ ​തു​ക​ ​മൂ​ന്നി​ര​ട്ടി​യാ​യി​ ​വ​ർ​ദ്ധി​പ്പി​ച്ചു.​ ​ട്ര​ഷ​റി​ ​നി​യ​ന്ത്ര​ണം​ ​ഉ​ൾ​പ്പെ​ടെ​ ​നി​ല​നി​ൽ​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ക​ടു​ത്ത​ ​സാ​മ്പ​ത്തി​ക​ ​ബു​ദ്ധി​മു​ട്ടാ​ണ് ​അ​നു​ഭ​വി​ക്കു​ന്ന​ത്.​ ​അ​തു​കൊ​ണ്ട് ​അ​ടു​ത്ത​ ​വ​ർ​ഷം​ ​മാ​ർ​ച്ച് 31​ ​വ​രെ​ ​നീ​ട്ട​ണ​മെ​ന്ന് ​അ​സോ​സി​യേ​ഷ​ൻ​ ​ഭാ​ര​വാ​ഹി​ക​ൾ​ ​പ​റ​ഞ്ഞു.​ ​സെ​ക്യു​രി​റ്റി​ ​ഫീ​സ് ​വ​ർ​ദ്ധി​പ്പി​ച്ചെ​ങ്കി​ലും​ ​പ്ര​വൃ​ത്തി​ ​ന​ട​ത്തു​ന്ന​ ​സാ​മ്പ​ത്തി​ക​ ​പ​രി​ധി​ ​നീ​ട്ടി​യു​ള്ള​ ​ഉ​ത്ത​ര​വ് ​പു​റ​പ്പെ​ടു​വി​പ്പാ​ക്കാ​ൻ​ ​സാ​ധി​ച്ചി​ല്ല.​ ​ട്ര​ഷ​റി​ ​നി​യ​ന്ത്ര​ണം​ ​ഉ​ൾ​പ്പെ​ടെ​ ​നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​അ​സോ​സി​യേ​ഷ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​മാ​ർ​ച്ച് 10​ന് ​ക​ള​ക്ടറേ​റ്റി​ലേ​ക്ക് ​മാ​ർ​ച്ച് ​ന​ട​ത്തു​മെ​ന്ന് ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​യു.​എ​ൻ.​രാ​മ​ച​ന്ദ്ര​ൻ,​ ​സെ​ക്ര​ട്ട​റി​ ​കെ.​ഡി.​ബാ​ബു,​ ​പി.​ഒ.​ബൈ​ജു,​ ​എ​ൻ.​പി.​ഡേ​വി​സ്,​ ​ഷാ​ഹു​ൽ​ ​ഹ​മീ​ദ് ​എ​ന്നി​വ​ർ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.​ ​മാ​ർ​ച്ച് ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സ​ണ്ണി​ ​ചെ​ന്നി​ക്ക​ര​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.