അക്രമത്തിന് പിന്നിൽ ഗൂഢാലോചനയെന്ന്

Friday 27 February 2026 12:17 AM IST

ചേർത്തല: മന്ത്രി വീണാജോർജ്ജിന് നേരേയുണ്ടായ അക്രമം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും രാഷ്ട്രീയ നേതൃത്വങ്ങളെ പാവകളാക്കി തന്ത്ര വിദഗ്ദർ മെനയുന്ന കുതന്ത്രങ്ങളാണിതിനുപിന്നിലെന്നും മന്ത്രി പി. പ്രസാദ് ആരോപിച്ചു. ചേർത്തലയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കകുയായിരുന്നു അദ്ദേഹം. ഇതിനെ തള്ളിപ്പറയാതെ ന്യായീകരിക്കുന്ന കോൺഗ്രസ് നേതൃത്വവും പ്രതിപക്ഷനേതാവും അക്രമത്തെ ന്യായീകരിക്കുയാണ്. ആരോഗ്യമേഖലയെ കടന്നാക്രമിക്കുന്ന ഇവർ കോർപ്പറേറ്റുകളുടെ വക്താക്കളായി മാറിയിരിക്കുകയാണ്. സ്വപ്നം കാണാൻ പ്രതിപക്ഷനേതാവിനും എല്ലാവർക്കും അവകാശമുണ്ട്. തിരഞ്ഞെടുപ്പിൽ വികസനങ്ങൾക്കുള്ള അംഗീകാരം ജനങ്ങൾ സംസ്ഥാന സർക്കാരിന് നൽകുമെന്നും മന്ത്രി പറഞ്ഞു.