ഫിലിം ഫെസ്റ്റിവൽ ഇന്ന് തുടങ്ങും
Friday 27 February 2026 12:18 AM IST
തൃപ്രയാർ: പന്ത്രണ്ടാമത് തൃപ്രയാർ ഇന്റർനാഷണൽ ഫിലിം ഇന്നും നാളെയും മാർച്ച് ഒന്നിനുമായി തൃപ്രയാർ വി.ബി മാളിൽ (സ്‌ക്രീൻ രണ്ടിൽ) നടത്തും. ജനച്ചിത്ര ഫിലിം സൊസൈറ്റി, രാമുകാര്യാട്ട് ഫിലിം സൊസൈറ്റി, സ്‌ക്രീൻ ഫിലിം സൊസൈറ്റി, ചായം സിനിമ സോഷ്യൽ ഫോറം, സംസ്‌കാര സർഗവേദി, നന്മ എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് ചലച്ചിത്രമേള. ഇന്ന് വൈകിട്ട് 4.30ന് സംവിധായകൻ ദീപക് ഡിയോൺ മേളയുടെ ഉദ്ഘാടനം നിർവഹിക്കും. സംവിധായകൻ സജിൻ ബാബു മാർച്ച് ഒന്നിന് വെെകിട്ട് അഞ്ചിന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് ചെയർമാൻ കെ.എസ്.സുശീൽ, ജനറൽ കൺവീനർ എ.വി.പ്രദീപ് ലാൽ, സജീവൻ അന്തിക്കാട്, വി.ആർ.പ്രഭ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.