ലൂയിസ് ബ്രെയിൽ ദിനാചരണ സമാപനം

Friday 27 February 2026 12:19 AM IST

തൃപ്രയാർ: കാഴ്ച വൈകല്യമുള്ളവരുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംഘടനയായ നിമ്മതി ചാരിറ്റബിൾ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ലൂയിസ് ബ്രെയിൽ ദിനാചരണ സമാപന പരിപാടികൾ ഇന്ന് നടത്തും. വാടാനപ്പിള്ളി പൊലീസ് സ്റ്റേഷന് സമീപം മാസ്റ്റേഴ്‌സ് ഹാളിൽ രാവിലെ ഒമ്പതിന് മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്യും. വാടാനപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ഐ.എൻ.സുധീഷ് അദ്ധ്യക്ഷനാകും. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം.നൗഷാദ് മുഖ്യാതിഥിയാകും. പ്രസിഡന്റ് വി.ആർ.രോഹിണി, സെക്രട്ടറി കെ.എസ്.വിനോദ്, വിഭിന്ന വൈഭവ വികസന വേദി പ്രസിഡന്റ് പി.എം.ലൈല എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.