നിവേദനം നൽകി
Friday 27 February 2026 12:20 AM IST
അമ്പലപ്പുഴ: പുതുയുഗ യാത്ര ആലപ്പുഴയിൽ എത്തിയപ്പോൾ കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ നെൽ കർഷകർ ,നാളികേര കർഷകർ,ക്ഷീര കർഷകർ ഓണാട്ടുകര പ്രദേശമടങ്ങുന്ന മേഖലയിലെ ഇടവിള കർഷകർ നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവിന് നിവേദനം സമർപ്പിച്ചു. നിവേദന സംഘത്തിലും ഉപകാര സമർപ്പണത്തിലും കർഷക കോൺഗ്രസ് ജില്ലാപ്രസിഡന്റ് മാത്യു ചെറുപറമ്പൻ, സംസ്ഥാന വൈസ് ചെയർമാൻ മുഞ്ഞനാട്ട് രാമചന്ദ്രൻ,അലക്സ് മാത്യു, തോമസുകുട്ടി മുട്ടശ്ശേരി, സാബു വെള്ളാപ്പള്ളി, പി.എ.കുഞ്ഞുമോൻ എന്നിവർ പങ്കെടുത്തു.