റൂട്ട് തെറ്റിച്ചോടിയ ബസിന് പിഴ

Friday 27 February 2026 12:23 AM IST

തൃശൂർ: യാത്രക്കാരെ വഴിയിലിറക്കിവിട്ട് റൂട്ട് തെറ്റിച്ച് ഓടിയ സ്വകാര്യബസ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടി പിഴയിട്ടു. കൊടുങ്ങല്ലൂർ തൃശൂർ റൂട്ടിൽ ഓടുന്ന 'വൈറ്റ് ലൈൻ' ബസാണ് പിടികൂടിയത്. സ്വരാജ് റൗണ്ടിൽ പ്രവേശിക്കാതെ മെട്രോ ജംഗ്ഷനിൽ യാത്രക്കാരെ ഇറക്കി ശക്തൻ സ്റ്റാൻഡിലേക്ക് പോവുകയായിരുന്നു. തൊട്ടുപിറകിൽ ഉണ്ടായിരുന്ന ബസിലെ യാത്രക്കാരി ഫോണിൽ ദൃശ്യങ്ങൾ പകർത്തി തൃശൂർ ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് ഇൻസ്‌പെക്ടർ പി.വി.ബിജുവിന് പരാതി അയച്ചു കൊടുത്തു. ഇതോടെ മോട്ടോർ വാഹന വകുപ്പ് ശക്തൻ സ്റ്റാൻഡിലെത്തി ബസ് പിടികൂടി 8,000 രൂപ പിഴയിടുകയായിരുന്നു.