ജി.ഉണ്ണികൃഷ്‌ണൻ അനുസ്മരണം

Friday 27 February 2026 12:32 AM IST

മാവേലിക്കര: ജി.ഉണ്ണികൃഷ്‌ണൻ ഫൗണ്ടേഷൻ ഫോർ വിഷ്വൽ ആർട്ട്സിന്റെയും മാവേലിക്കര രാജാരവിവർമ്മ ഫൈൻ ആർട്ട്സ് കോളേജിന്റെ സംയുക്ത ആഭിമുഖ്യത്തിൽ ജി.ഉണ്ണികൃഷ്‌ണൻ അനുസ്മരണത്തിന്റെ ഭാഗമായി നടന്നുവരുന്ന ചിത്ര പ്രദർശനം 28ന് സമാപിക്കും.അനുസ്മരണ സമ്മേളനം എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഫൗണ്ടേഷൻ ചെയർമാൻ എൻ.ബാലമുരളി കൃഷ്ണൻ അധ്യക്ഷനായി.മാവേലിക്കര നഗരസഭ ചെയർപേഴ്സൺ ലളിത രവീന്ദ്രനാഥ് പ്രദർശനം ഉദ്ഘാടനം ചെയ്തു. ഫൈൻ ആർട്ട്സ് കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ.അജയകുമാർ,​ രാജാരവിവർമ്മ കോളേജ് പ്രിൻസിപ്പൽ പ്രൊഫ.മനോജ് വൈലൂർ,കാമലിൻ സോണൽ മാനേജർ ഡി.ജയ്കുമാർ, പ്രൊഫ.വി.സി.ജോൺ,സിജി കൃഷ്‌ണൻ,​ എസ്.അഭിലാഷ്,​ ആർ.പാർത്ഥസാരഥിവർമ്മ എന്നിവർ സംസാരിച്ചു.