'അന്നം അമൃതം'
Saturday 28 February 2026 1:42 AM IST
പാലോട് : ജൂനിയർ റെഡ്‌ക്രോസിന്റെ 'അന്നം അമൃതം' പദ്ധതിയുടെ ഭാഗമായി ഉഴമലയ്ക്കൽ എസ്. എൻ ഹയർ സെക്കൻഡറി സ്‌കൂൾ 1000 ത്തിൽ അധികം ഭക്ഷണപൊതികൾ തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ വിതരണംചെയ്തു.ജെ.ആർ.സി കൗൺസിലർ ഹസീന.യു. എൽ,ഹെഡ്മാസ്റ്റർ മനുദാസ്.കെ.ആർ,ഡെപ്യൂട്ടി എച്ച്.എം ലീന,പി.ടി.എ പ്രസിഡന്റ് എം.നകുലൻ, സ്റ്റാഫ് സെക്രട്ടറി കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി.