എൻ.സി.സി മേധാവി ഗവർണറെ സന്ദർശിച്ചു
Saturday 28 February 2026 5:06 AM IST
തിരുവനന്തപുരം: എൻ.സി.സി മേധാവി ലെഫ്റ്റനന്റ് ജനറൽ വീരേന്ദ്ര വാട്സ് ലോക്ഭവനിലെത്തി ഗവർണർ ആർ.വി. ആർലേക്കറുമായി കൂടിക്കാഴ്ച നടത്തി.കേരളത്തിൽ എൻ.സി.സിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച നടത്തി. എൻ.സി.സിയുടെ പുരോഗതിക്ക് മുൻകൈയെടുക്കുന്നതിനും പിന്തുണയ്ക്കുന്നതിനും ഗവർണർക്ക് അദ്ദേഹം നന്ദി പറഞ്ഞു. കേരള, ലക്ഷദ്വീപ് എൻസിസി ഡയറക്ടറേറ്റ് അഡീഷണൽ ഡയറക്ടർ ജനറലായ മേജർ ജനറൽ രമേശ് ഷൺമുഖം,നിയുക്ത എഡിജി മേജർ ജനറൽ അരുൺ സിജി എന്നിവരും എൻ.സി.സി മേധാവിക്കൊപ്പമുണ്ടായിരുന്നു.മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി അദ്ദേഹം ഡൽഹിയിലേക്ക് പോയി.