പി.വി. പ്രഭാകരൻ

Friday 27 February 2026 6:45 PM IST

ഉദയംപേരൂർ: ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് മുൻ അംഗവുമായ പുല്ലുകാട്ടുകാവ് ക്ഷേത്രത്തിനുസമീപം പാലാത്ത് പി.വി. പ്രഭാകരൻ (93) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: ലീലാധരൻ (വിമുക്തഭടൻ),​ പ്രസന്ന. മരുമക്കൾ: സുഷമ, സജീവൻ. കണയന്നൂർ താലൂക്ക് കള്ള് ചെത്ത് വ്യവസായതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജനറൽ സെക്രട്ടറി, കള്ള് വ്യവസായ തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം, സി.പി.എം തൃപ്പൂണിത്തുറ ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.