പൊന്നറ ശ്രീധർ അനുസ്മരണം

Saturday 28 February 2026 1:48 AM IST

നെയ്യാറ്റിൻകര: സ്വാതന്ത്ര്യ സമര സേനാനി പൊന്നറ ശ്രീധർ അനുസ്മരണം എൻ.കെ.പത്മനാഭപിള്ള സ്മാരക സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്വദേശാഭിമാനി പാർക്കിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.മര്യാപുരം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.സൊസൈറ്റി ചെയർമാനും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ വെൺപകൽ അവനീന്ദ്രകുമാർ അദ്ധ്യക്ഷതവഹിച്ചു.എം.മുഹിനു ദീൻ,എൻ.ശൈലേന്ദ്രകുമാർ,എം.ആർ.സൈമൺ,അരുമാനൂർ സുദേവൻ, നെയ്യാറ്റിൻകര അജിത്, അമരവിള സുദേവകുമാർ, രാധാകൃഷ്ണൻ നായർ,മരുതത്തൂർ ഗോപൻ,കരിയിൽ അനി,എം.എ. ഹക്കിം, വെൺപകൽ സുരേഷ്,ബോബസ്,സെയ്യദാലി,മോഹൻരാജ്,ജയൻ തുടങ്ങിയവർ പങ്കെടുത്തു.