ജി.ഡി.പി വളർച്ച 7.8%

Saturday 28 February 2026 12:29 AM IST

കൊച്ചി: പ്രതീക്ഷകൾ മറികടന്ന് നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം ത്രൈമാസത്തിൽ ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദനം (ജി.ഡി.പി) 7.8 ശതമാനമായി ഉയർന്നു. വളർച്ച 7.4 ശതമാനത്തിലെത്തുമെന്നാണ് അനലിസ്റ്റുകൾ വിലയിരുത്തിയത്.

ജൂലായ് മുതൽ സെപ്തംബർ വരെയുള്ള രണ്ടാം ത്രൈമാസത്തിൽ ജി.ഡി.പി വളർച്ച 8.4 ശതമാനമായിരുന്നു. ഇതോടെ നടപ്പു സാമ്പത്തിക വർഷത്തെ വളർച്ച അനുമാനം 7.1 ശതമാനത്തിൽ നിന്ന് 7.6 ശതമാനമായി ഉയർന്നു. അടിസ്ഥാന വർഷം 2022-23ലേക്ക് പുതുക്കി നിശ്ചയിച്ച പുതിയ സീരീസനുസരിച്ചുള്ള ആദ്യ ജി.ഡി.പി കണക്കാണിത്. മുൻവർഷം ഇതേകാലയളവിൽ ജി.ഡി.പി വളർച്ച 7.4 ശതമാനമായിരുന്നു. 2011-12 അടിസ്ഥാനമാക്കിയുള്ള സീരീസ് അനുസരിച്ചാണ് ഇതുവരെ ജി.ഡി.പി വളർച്ച നിശ്ചയിച്ചിരുന്നത്.