സംവിധാനം ഐശ്വര്യ രജനികാന്ത്, നിർമ്മാണം കണ്ണൻ രവി പ്രൊഡക്ഷൻസ്
സംഗീതം യുവാൻ ശങ്കർരാജ
ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രം നിർമ്മിക്കുന്നത് തമിഴിലെ പ്രശസ്തമായ കണ്ണൻ രവി പ്രൊഡക്ഷൻസ് . അടുത്തിടെ സൂപ്പർ ഹിറ്റായ ജീവ - നിതീഷ് സഹദേവ് ചിത്രം 'തലൈവർ തമ്പി തലൈമയിൽ' നിർമ്മിച്ചത് കണ്ണൻ രവി ആയിരുന്നു. കണ്ണൻ രവി പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഒൻപതാമത്തെ ചിത്രം ആണ് എെശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്നത്. സഹനിർമ്മാണം ദീപക് രവി . യുവാൻ ശങ്കർരാജ സംഗീതം പകരുന്നു. രാവണകൂട്ടം എന്ന ചിത്രവും നിർമ്മിച്ച കണ്ണൻ രവി പ്രൊഡക്ഷൻസിന്റെ ബാംഗ് ബാംഗ്, ജീവ 46 , ബോസ് വെങ്കട് ചിത്രം, ഗൗതം കാർത്തിക് ചിത്രം, ഉമാപതി രാമയ്യ ചിത്രം എന്നിവ അണിയറയിൽ ഒരുങ്ങുന്നുണ്ട്.
ധനുഷ് നായകനായ 3 , ഗൗതം കാർത്തിക് നായകനായി വെയ് രാജ വെയ്, സിനിമാ വീരൻ എന്ന ഡോക്യുമെന്ററി , രജനികാന്ത് അതിഥി താരമായി വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവർ വേഷമിട്ട ലാൽ സലാം എന്നിവയാണ് ഐശ്വര്യയുടെ സംവിധാനത്തിൽ എത്തിയ ചിത്രങ്ങൾ.
പി. ആർ.ഒ- ശബരി