കെട്ടിടനിർമ്മാണ കോൺഗ്രസ് സംസ്ഥാന സമ്മേളനം

Friday 27 February 2026 9:43 PM IST

നീലേശ്വരം :കേരള സ്റ്റേറ്റ് കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് ജില്ലാ സമ്മേളനം മാർച്ച് രണ്ടിന് നീലേശ്വരം കിഴക്കൻ കൊഴുവൽ എൻഎസ്എസ് ഓഡിറ്റോറിയത്തിൽ നടക്കും.കെ.പി.സി സി ജനറൽ സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്യും. കെ.എസ്.കെ.എൻ.ടി.സി ജില്ലാ പ്രസിഡന്റ് കെ.വി.രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.ജി ദേവ് മുഖ്യ പ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ.വി.രാഘവൻ, ജനറൽ സെക്രട്ടറി പി ബാലകൃഷ്ണൻ, ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റ് പി.ജി.ദേവ്, ഇ.ടി.രവീന്ദ്രൻ, ടി.അബ്ദുള്ള, പി.രാമകൃഷ്ണൻ ചീമേനി, ടി.വി.ഭാസ്കരൻ, എം.വി.തമ്പാൻ എന്നിവർ സംബന്ധിച്ചു.