പിലിക്കോട് പഞ്ചായത്ത് ബഡ്ജറ്റ്

Friday 27 February 2026 9:45 PM IST

പിലിക്കോട്:കൃഷിക്കും ഉൽപ്പാദന,സേവന മേഖലകൾക്കും ഊന്നൽ നൽകി പിലിക്കോട് ഗ്രാമപഞ്ചായത്ത് 2026-27 വർഷ ബഡ്ജറ്റ്. 40,73,33,713 രൂപ വരവും 35,03,98,551രൂപ ചെലവും 5,69,35,162 മിച്ചം വരുന്ന ബഡ്ജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സി വി ചന്ദ്രമതിയാണ് അവതരിപ്പിച്ചത്.പ്രസിഡന്റ് ഇ.കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. കൃഷിക്ക് 70,30000 രൂപയും ഉത്പാദന മേഖലയ്ക്ക് 11818000 രൂപയും സേവന മേഖലയ്ക്ക് 89416240 രൂപയും നീക്കിവെച്ചു. വനിതാഘടക പദ്ധതിക്ക് 2787520 രൂപയും പാർപ്പിടത്തിന് 6741800 രൂപയാണ് നീക്കിവെച്ചത്.പശ്ചാത്തലവികസനത്തിന് 3,73,12,000,വയോജനക്ഷേമത്തിന് 13,93760,ഭിന്നശേഷിക്കാർക്കായുള്ള പദ്ധതികൾക്ക് 1394760 രൂപയും നീക്കിവെച്ചിട്ടുണ്ട്. ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി വി.മധുസൂദനൻ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി പി.അരവിന്ദൻ നന്ദിയും പറഞ്ഞു.