9 രാജ്യങ്ങളിൽ നാനിയുടെ ആയാ ഷേർ,​ ദ പാരഡൈസ് ഗാനം വൻ കുതിപ്പിൽ

Saturday 28 February 2026 6:44 AM IST

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ലെ ആദ്യ ഗാനം 'ആയാ ഷേർ' 9 രാജ്യങ്ങളിൽ മ്യൂസിക് ചാർട്ടിൽ ഒന്നാമത് .നാനിയുടെ ജന്മദിനത്തിൽ പുറത്തിറങ്ങിയ ഗാനം 24 മണിക്കൂറിനകം 15 മില്യണിൽ കൂടുതൽ കാഴ്ചക്കാരെനേടി. ഇന്ത്യയിലും യുഎഇയിലും മ്യൂസിക് ചാർട്ടിൽ ഒന്നാം സ്ഥാനം നേടിയ ഗാനം , യുകെ, ഓസ്‌ട്രേലിയ, സിംഗപ്പൂർ, കാനഡ, സൗദി അറേബ്യ, യുഎസ്എ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലും മ്യൂസിക് ചാർട്ടുകളിൽ മുൻപന്തിയിലെത്തി. ഒരു തെലുങ്ക് ഗാനത്തിന്, ആഗോള സ്വീകരണം ലഭിക്കുന്നത് അസാധാരണമാണ്. ഇന്ത്യൻ സിനിമയുടെ അതിരുകൾ ഭേദിച്ചാണ്, ഈ ഗാനത്തിലൂടെ ചിത്രത്തിന്റെ പ്രൊമോ യാത്ര ആരംഭിച്ചിരിക്കുന്നത്. ഗാനത്തിനൊപ്പം നാനിയുടെ നൃത്തവും വൈറലായി .കാസർല ശ്യാം വരികൾ രചിച്ച ഗാനം ആലപിക്കുന്നത് അദ്ദുല ജംഗിറെഡ്‌ഡി, അക്‌നൂരി ദേവയ്യ, അനിരുദ്ധ് രവിചന്ദർ എന്നിവർ ചേർന്നാണ്. അനിരുദ്ധ് തന്നെയാണ് സംഗീതം .സുധൻ മാസ്റ്റർ ആണ് നൃത്തം ഒരുക്കിയത്.തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിൽ ആഗസ്റ്റ് 21ന് പ്രദർശനത്തിന് എത്തും. പി.ആർ. ഒ- ശബരി.

,