പാണത്തൂർ ഹൈസ്കൂൾ കെട്ടിടോദ്ഘാടനം

Friday 27 February 2026 9:50 PM IST

പാണത്തൂർ:വിദ്യാകിരണം പദ്ധതി വഴി ഒരു കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പാണത്തൂർ ഗവ.വെൽഫെയർ ഹൈസ്‌കൂളിന്റെ പുതിയ കെട്ടിടം ഇ.ചന്ദ്രശേഖരൻ എം.എൽ.എയും പി.ടി.എ നിർമ്മിച്ച കമാനത്തിന്റെ ഉദ്ഘാടനം പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.രഘുനാഥും നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പത്മകുമാരി, സ്ഥിരംസമിതി അദ്ധ്യക്ഷ സുപ്രിയ അജിത്ത്, ഭരണസമിതി അംഗങ്ങളായ റീന തോമസ്, എം.ഷിബു, പി.ഇ.സി കൺവീനർ കെ.പി വിനയരാജൻ , രാഷ്ട്രിയ കക്ഷി നേതാക്കളായ പി.തമ്പാൻ, എം.എം.തോമസ് പ്രതാപചന്ദ്രൻ, പി.രാമചന്ദ്ര സറളായ, എം.ബി.ഇബ്രാഹിം, പി.ടി.എ പ്രസിഡന്റ് ഷിനോദ് , എസ്.എം.സി ചെയർമാൻ എം.കെ സുരേഷ്, എം.പി.ടി.എ പ്രസിഡന്റ് കെ.പുഷ്പ ,സീനിയർ അസിസ്റ്റന്റ് എം.കെ.റോബിൻ , സ്‌കൂൾ ലീഡർ അഭയ് മോഹൻ എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക കെ.അംബിക സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി പി.കെ.സുമതി നന്ദിയും പറഞ്ഞു.