പെരുമ്പ ജി.എം.യു.പി.സ്കൂളിന് ദേശീയ അംഗീകാരം
പയ്യന്നൂർ : ദേശീയതലത്തിലുള്ള സ്വച്ഛ ഹരിത വിദ്യാലയങ്ങളുടെ പട്ടികയിൽ പെരുമ്പ ജി.എം.യു.പി സ്കൂളും.രജിസ്റ്റർ ചെയ്ത പത്ത് ലക്ഷത്തോളം വിദ്യാലയങ്ങളിൽ നിന്നും 509 സ്കൂളുകളാണ് പദ്ധതിയിലേക്ക് തിരഞ്ഞെക്കപ്പെട്ടത്. സംസ്ഥാനത്ത് നിന്ന് തിരഞ്ഞടുക്കപ്പെട്ട ഇരുപത് സ്കൂളുകളിലും ജില്ലയിൽ നിന്ന് 5 സ്റ്റാർ ഗ്രേഡിംഗ് ലഭിച്ച ഏക സ്കൂളുമാണിത്.ഡോ. ജൂബിലി പത്മനാഭന്റെ നേതൃത്വത്തിലുള്ള എൻ.സി.ഇ.ആർ.ടി സംഘം സ്കൂൾ സന്ദർശിച്ച് ഭൗതിക സൗകര്യങ്ങളും പ്രവൃത്തനങ്ങളും മറ്റും വിലയിരുത്തി.സ്കൂൾ പരിസരം, ക്ലാസ്സ് മുറികൾ, പാചകശാല, കുടിവെള്ള സൗകര്യം, ശുചിമുറികൾ, പച്ചക്കറിത്തോട്ടം, കുട്ടികളുടെ വ്യക്തി -സമൂഹ്യ ശുചിത്വശീലങ്ങൾ, മാലിന്യ സംസ്ക്കരണം, ആരോഗ്യ ശുചിത്വ പ്രവർത്തനം, ശുചിത്വ പരിപാലം,ശുചിത്വസേന പ്രവർത്തനം എന്നിവയാണ് പരിശോധിച്ചത്. ക്ലാസ്സ് ലീഡർമാർ, ഗ്രീൻ വളണ്ടിയർമാർ തുടങ്ങിയവരുമായും അദ്ധ്യാപകരുമായും സംഘം ചർച്ച നടത്തി.