ഇമ്പശേഖറിന് സ്ഥലംമാറ്റം;അർജുൻ പാണ്ഡ്യൻ കാസർകോട് കളക്ടർ

Friday 27 February 2026 10:59 PM IST

കാസർകോട് : നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കാസർകോട് ജില്ലാ കളക്ടർ കെ.ഇമ്പശേഖരറിനെ സ്ഥലംമാറ്റി. നിലവിൽ തൃശ്ശൂർ ജില്ലാ കളക്ടർ ആയ അർജുൻ പാണ്ഡ്യനെ ആണ് പുതിയ കാസർകോട് കളക്ടറായി നിയമിച്ചിട്ടുള്ളത്. ഇമ്പശേഖറിന് പുതിയ നിയമനം നൽകിയിട്ടില്ല.

രണ്ടുവർഷം മുമ്പാണ് കാസർകോട് കളക്ടറായി കെ.ഇമ്പശേഖറിനെ നിയമിച്ചത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടന്ന് സിവിൽ സർവീസ് നേടിയ ഉദ്യോഗസ്ഥനാണ് അർജുൻ പാണ്ഡ്യൻ. ഇടുക്കി ജില്ലയിലെ ഏലപ്പാറ ബോണാമയിൽ ജനിച്ച ഇദ്ദേഹം 2017 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. സിവിൽ സർവീസിന് പുറമേ പർവ്വതാരോഹണ രംഗത്തും അർജുൻ പാണ്ഡ്യന്റെ നേട്ടങ്ങൾ ഏറെ ശ്രദ്ധേയമാണ്. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ചാരോയും യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എൽബ്രസും കീഴടക്കിയ ആദ്യ ഐ എ എസ് ഉദ്യോഗസ്ഥൻ എന്ന ബഹുമതിയും ഇദ്ദേഹത്തിന് സ്വന്തമാണ്. 2024 25 വർഷത്തെ വനിതാ ശിശുക്ഷേമ വകുപ്പിന്റെ മികച്ച കളക്ടർക്കുള്ള പുരസ്കാരവും നേടിയിരുന്നു.