കെട്ടുരുപ്പടിയുടെ ചക്രം കയറി വികലാംഗന് ദാരുണാന്ത്യം

Saturday 28 February 2026 2:13 AM IST
എം.ഡി.സജി(39

അടൂർ: ഉത്സവത്തിനിടെ കെട്ടുരുപ്പടിയുടെ ചക്രം ശരീരത്തിൽ കൂടി കയറിയിറങ്ങി വികലാംഗനായ യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട ചെന്നീർക്കര ഊന്നുകൽ വാലുതറയിൽ ഊന്നുകൽ മുകളിൽ പടിഞ്ഞാറ്റേതിൽ എം.ഡി.ബാബുവിന്റെയും പൊന്നമ്മയുടെയും മകൻ.സജി ബാബു (39) ആണ് മരിച്ചത്. പെരിങ്ങനാട് തൃച്ചേന്ദമംഗലം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇന്നലെ വൈകിട്ടായിരുന്നു അപകടം. സഹോദരൻ: സാംകുട്ടി.