ക്ഷേത്ര ഓഫീസ് സമർപ്പിച്ചു

Saturday 28 February 2026 8:44 AM IST

അമ്പലപ്പുഴ: അടിമന ശ്രീഭദ്രകാളിക്ഷേത്രത്തിന്റെ പുതിയ ഓഫീസ് മന്ദിരം വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.അനിൽ വിളയിൽ ഭദ്രദീപം കൊളുത്തി സമർപ്പിച്ചു.വി.എച്ച്.പി വിഭാഗ് സെക്രട്ടറി എം.ജയകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി.ക്ഷേത്ര സമിതി പ്രസിഡന്റ സി.എൻ.ചന്ദ്രമോഹനൻ പിള്ള അദ്ധ്യക്ഷനായി.ഖണ്ഡ് സംഘചാലക് ബി.മുരളീധരൻ,​ ജില്ലാ സംഘം സെക്രട്ടറി സി.ഉദയകുമാർ തുടങ്ങിയവർ സംസാരിച്ചു.വി.എച്ച്.പി ജില്ലാ സെക്രട്ടറി എൻ.വിജയകുമാർ സ്വാഗതവുംട്രഷറർ ഉണ്ണി കൃഷ്ണൻ പ്ലാക്കുടി നന്ദി പറഞ്ഞു.