ശില്പശാല സംഘടിപ്പിച്ചു

Saturday 28 February 2026 12:00 AM IST

ആലപ്പുഴ: സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി, ജില്ലാ ദുരന്ത നിവാരണ അതോറിട്ടി, യൂണിസെഫ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സ്കൂൾ കൗൺസലർമാർക്കുവേണ്ടി രണ്ടു ദിവസത്തെ ശില്പശാല സംഘടിപ്പിച്ചു. ആർട്ട് ബേസ്ഡ് സൈക്കോ സോഷ്യൽ വർക്‌ഷോപ്പ് എന്ന പേരിൽ നടന്ന ശില്പശാല അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ആശാ സി.എബ്രഹാം ഉദ്ഘാടനം ചെയ്തു. ഹസാർഡ് അനലിസ്റ്റ് ചിന്തു,റിസോഴ്‌സ് പേഴ്‌സൺ കൃഷ്‌ണേന്ദു, എൽ.എസ്.ജി.ഡി.എം പ്ലാൻ കോഓർഡനേറ്റർ രാഹുൽകുമാർ തുടങ്ങിയവർ സംസാരിച്ചു.ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ സി.പ്രേംജി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.