സമ്മാനവിതരണവും സ്വീകരണവും
Saturday 28 February 2026 12:04 AM IST
ചേർത്തല:പുത്തനമ്പലം ശ്രീകേശവഗുരു ഗ്രന്ഥശാലയിൽ റിപ്പബ്ലിക് സദസിന്റെ ഭാഗമായി ജനപ്രതിനിധികൾക്ക് സ്വീകരണവും, മത്സരവിജയികൾക്ക് സമ്മാനവിതരണവും നടന്നു. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.സന്തോഷ്‌കുമാർ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വിജയശ്രീ സുനിൽ സമ്മാനവിതരണം നടത്തി.ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി എം.എസ്.ശശിധരൻ റിപ്പബ്ലിക് സന്ദേശം നൽകി. ജനപ്രതിനിധികളായ ഉദേഷ്.യു.കൈമൾ,ബൈരഞ്ജിത്ത്,എം.കെ.സജി,കെ.വി.രതീഷ്,കെ.വി. വിജിമോൾ,വി.സോയ എന്നിവരെ ആദരിച്ചു.എൻ. നടേശൻ,കെ.പി.നന്ദകുമാർ എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് കെ.എം.വിനോജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.ഡി.അപ്പുക്കുട്ടൻ സ്വാഗതവും,ജോയിന്റ് സെക്രട്ടറി എൻ.പി.അജിമോൻ നന്ദിയും പറഞ്ഞു.