പ്രതിഷേധയോഗം സംഘടിപ്പിച്ചു
Saturday 28 February 2026 12:09 AM IST
അമ്പലപ്പുഴ: ഗവ.മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരത്തിന്റെ ഭാഗമായി കെ.ജി.എം.സി.ടി.എ ആലപ്പുഴ യൂണിറ്റ് പ്രതിഷേധ യോഗം സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് ഡോ.സജയ് പി.എസ് ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് അംഗങ്ങളായ ഡോ.ശ്രീകാന്ത്.എസ്,ഡോ.ഹരീഷ്. എസ് എന്നിവർ സംസാരിച്ചു.സംഘടനയുടെ ഐക്യം നിലനിർത്തിക്കൊണ്ട് ന്യായമായ പരിഹാരത്തിനായി സമരം തുടരേണ്ടതിന്റെ പ്രാധാന്യം അവർ വ്യക്തമാക്കി.പ്രതിഷേധ യോഗത്തിൽ കെ.ജി.എം.സി.ടി.എ അംഗങ്ങളും മെഡിക്കൽ വിദ്യാർത്ഥികളും പങ്കെടുത്തു. വിഷയങ്ങൾക്ക് വേഗത്തിലുള്ള പരിഹാരം പ്രതീക്ഷിക്കുന്നതായി അവർ പറഞ്ഞു.