ബാലവേദി പ്രവർത്തകർക്ക് പരിശീലനം

Saturday 28 February 2026 12:25 AM IST

തൃശൂർ: ജില്ലയിലെ 500 വായനശാലകളിൽ 5000 ബാലേവദി പ്രവർത്തകർക്ക് ജില്ലാ ലൈബ്രറി കൗൺസിൽ പരിശീലനം നൽകും. ജില്ലാ ലൈബ്രറി കൗൺസിൽ ഓഫീസ് ഹാളിൽ ചേർന്ന ജില്ലാ ബാലവേദി പ്രവർത്തക ശിൽപ്പശാലയിലാണ് തീരുമാനം. ബാലവേദി സംസ്ഥാന റിസോഴ്‌സ് പേഴ്‌സൺ എം.വി. രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രൊഫ. എം. ഹരിദാസ് അദ്ധ്യക്ഷനായി. ജില്ലാ ബാലവേദി കോർ ഗ്രൂപ്പ് രൂപീകരിച്ചു.

ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം. രാജേഷ് പദ്ധതി അവതരണവും കെ.ജി. ഗണേഷ്, വി. മനോജ്, പി.കെ. ഷിഹാബുദ്ദീൻ, പി.ഡി. ജയരാജ്, രാജൻ നെല്ലായി, ജോയിന്റ് സെക്രട്ടറി ദേവിക ദിലീപ്, വൈസ് പ്രസിഡന്റ് വി. മുരളി, വി.വി. ചിദംബരൻ മാസ്റ്റർ, കെ.കെ. ജയപ്രകാശ് എന്നിവർ സംസാരിച്ചു.