കെട്ടിടത്തിന്റെ ഉദ്ഘാടനം
Saturday 28 February 2026 12:26 AM IST
വേലൂർ : പുലിയന്നൂർ ഗവ. യു.പി സ്‌കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം എ.സി മൊയ്തീൻ എം.എൽ.എ നിർവഹിച്ചു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ജി രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2022- 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം. 264.14 ച.മീറ്റർ വിസ്തീർണ്ണത്തിൽ ആർ.സി.സി ഫ്രെയിംഡ് സ്ട്രക്ചറായാണ് നിർമ്മാണം. മൂന്ന് ക്ലാസ് റും, ഓഫീസ്, വരാന്തയും റാമ്പും, െ്രസ്രയർ കെയ്‌സ് റൂമും എന്നിവയുണ്ട്. മീന സാജൻ, ടി.എച്ച് അബ്ദുൾ റഷീദ്, ജമീല രാജീവ്, കെ.വി അഷ്‌ന, ഷൈനി ജിബിൻ, എ.ജി രഞ്ജീവ്, ജനാർദ്ദനൻ, ബിന്ദു നന്ദനൻ, ശുഭ അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.