ആലങ്കോട് ലീലാകൃഷ്ണന് പുരസ്‌കാരം
Saturday 28 February 2026 12:27 AM IST
തൃശൂർ: മണപ്പുറത്തെ കലാ - സാംസ്‌കാരിക കൂട്ടായ്മയും സാമൂഹിക പ്രസ്ഥാനവുമായ മണപ്പുറം സമീക്ഷയും ചേർന്ന് നൽകുന്ന രാമുകാര്യാട്ട് സമഗ്രസംഭാവനാ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്. സി.കെ.ജി വൈദ്യർ സ്മൃതി പുരസ്‌കാരം വി.എം. സുധീരനും,
കവി പി. സലിംരാജിന്റെ പേരിലുള്ള പുരസ്‌കാരം കവയിത്രി അനിത തമ്പിക്കും, കെ.വി. പീതാംബരൻ സ്മൃതി പുരസ്‌കാരം പി.ആർ. കറപ്പനും സമ്മാനിക്കും.തളിക്കുളം ബ്ലൂമിംഗ് ബഡ്‌സ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ മാർച്ച് ഏഴിന് വൈകീട്ട് മൂന്നിന് നടക്കുന്ന പരിപാടിയിൽ സംവിധായകൻ കമൽ ഉദ്ഘാടനവും പുരസ്‌കാരസമർപ്പണവും നിർവഹിക്കും. എം.ബി. സജീവൻ അദ്ധ്യക്ഷനാകും. എം.പി. സുരേന്ദ്രൻ, ടി.ആർ. ഹാരി എന്നിവർ സംസാരിക്കുമെന്ന് എം.പി. സുരേന്ദ്രൻ, വി.എൻ. രണദേവ്, എം.ബി. സജീവൻ, ടി.എസ്. സുനിൽകുമാർ, ഇ.എ. സുഗതകുമാർ, വി.ആർ. പ്രഭ എന്നിവർ പറഞ്ഞു.