ഗുരുവായൂർ ക്ഷേത്രോത്സവത്തിന് ഇന്ന് തുടക്കം

Saturday 28 February 2026 12:29 AM IST

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന് ഇന്ന് രാത്രി പൂയം നക്ഷത്രത്തിൽ ക്ഷേത്രം തന്ത്രി കൊടിയേറ്റും. ഒമ്പതാം ഉത്സവ ദിവസമായ മാർച്ച് എട്ടിന് രാത്രിയാണ് പള്ളിവേട്ട. മാർച്ച് 9 ന് രാത്രി ഗുരുവായൂരപ്പന്റെ ആറാട്ടോടെ ഉത്സവത്തിന് സമാപനമാകും. ഉത്സവ ദിനങ്ങളിൽ ഭക്തർക്ക് ദർശനത്തിനും പ്രസാദ ഊട്ട്, പകർച്ച നൽകാനും ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ദേശീയതലത്തിൽ കലാകാരന്മാർ അവതരിപ്പിക്കുന്ന വിശേഷാൽ കലാപരിപാടികളും വാദ്യ വിശേഷങ്ങളും ഇത്തവണ പൊലിമയേറ്റും. ഉത്സവത്തിന്റെ പ്രാരംഭ ചടങ്ങായ ആനയോട്ടം ഉത്സവം ഒന്നാം ദിനമായ ഇന്ന് വൈകിട്ട് മൂന്നിന് നടക്കും. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത ബാലു, കൃഷ്ണനാരായണൻ, രവികൃഷ്ണൻ എന്നീ മൂന്ന് ആനകൾ ആനയോട്ട ചടങ്ങിന്റെ മുൻ നിരയിൽ അണിനിരക്കും. ഗോപീകൃഷ്ണൻ, സിദ്ധാർത്ഥൻ എന്നീ ആനകൾ കരുതലാകും. ആനയോട്ട ചടങ്ങിൽ ഇന്ദ്രസെൻ, രവികൃഷ്ണൻ, കൃഷ്ണനാരായണൻ, ഗോപീകൃഷ്ണൻ, സിദ്ധാർത്ഥൻ, വലിയ വിഷ്ണു, ബാലു, ഗജേന്ദ്ര, അക്ഷയ് കൃഷ്ണൻ എന്നീ ദേവസ്വം കൊമ്പന്മാർ പങ്കെടുക്കും. ഇന്ന് രാത്രി കൊടിയേറ്റത്തിന് ശേഷം മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ കലാപരിപാടികളുടെ ഉദ്ഘാടനം നടക്കും. തുടർന്ന് പുലരും വരെ മേജർസെറ്റ് കഥകളി എന്നിവ നടക്കും. എല്ലാ ദിവസവും വൈകിട്ട് അഞ്ച് മുതൽ ആറ് വരെയുള്ള സമയത്ത് കേരളത്തിന്റെ തനത് നാടൻ അനുഷ്ഠാന കലകൾ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന് സമീപമുള്ള വേദിയിൽ അരങ്ങേറും. ഗോപിക നൃത്തം, പരുന്താട്ടം, വീരനാട്യം, കളരിപ്പയറ്റ്, കരകാട്ടം, കുമ്മാട്ടികളി, ബിഹു നൃത്തം തുടങ്ങിയവ അവതരിപ്പിക്കും. കൂടാതെ രുദ്ര തീർത്ഥത്തിന് സമീപം നന്ദനം, വൃന്ദാവനം എന്നീ വേദികളിൽ 1100ൽ അധികം തിരുവാതിരക്കളികൾ അരങ്ങേറും. കൂടാതെ കൈകൊട്ടിക്കളി, കോൽക്കളി എന്നിവയുണ്ടാകും. ഉത്സവത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ.പി.വിശ്വനാഥൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മാ​ർ​ച്ച് ​മൂ​ന്നി​ന് ​ച​ട​ങ്ങു​ക​ളി​ൽ​ ​മാ​റ്റം

ഗു​രു​വാ​യൂ​ർ​:​ ​ക്ഷേ​ത്രോ​ത്സ​വ​ത്തി​ന്റെ​ ​നാ​ലാം​ ​ദി​ന​മാ​യ​ ​മാ​ർ​ച്ച് ​മൂ​ന്നി​ന് ​ഉ​ച്ച​യ്ക്ക് ​ശേ​ഷം​ ​ച​ന്ദ്ര​ഗ്ര​ഹ​ണ​മാ​യ​തി​നാ​ൽ​ ​വൈ​കി​ട്ട് ​ആ​റി​ന് ​ക്ഷേ​ത്ര​ന​ട​ ​അ​ട​യ്ക്കും.​ ​ഗ്ര​ഹ​ണ​ ​ശേ​ഷം​ 7.15​ന് ​ന​ട​ ​തു​റ​ന്ന് ​ക്ഷേ​ത്ര​ത്തി​ലെ​ ​ച​ട​ങ്ങു​ക​ൾ​ ​ക്ര​മ​പ്ര​കാ​രം​ ​തു​ട​രും.​ ​അ​ന്നേ​ ​ദി​വ​സം​ ​അ​ന്താ​ഴ​പ്പൂ​ജ​ ​നി​വേ​ദ്യ​ങ്ങ​ളാ​യ​ ​അ​പ്പം,​ ​അ​ട,​ ​അ​വി​ൽ​ ​ശീ​ട്ടാ​ക്കു​ന്ന​ത​ല്ല.​ ​ഉ​ച്ച​യ്ക്ക് ​ശേ​ഷ​മു​ള്ള​ ​പ​ക​ർ​ച്ച,​ ​രാ​ത്രി​യി​ലെ​ ​പ്ര​സാ​ദ​ ​ഊ​ട്ട് ​എ​ന്നി​വ​യും​ ​ഉ​ണ്ടാ​കി​ല്ല.

ഉ​ത്സ​വ​ ​എ​സ്റ്റി​മേ​റ്റ് 3.56​ ​കോ​ടി

ഗു​രു​വാ​യൂ​ർ​:​ ​ഗു​രു​വാ​യൂ​ർ​ ​ക്ഷേ​ത്രോ​ത്സ​വ​ ​ദി​ന​ങ്ങ​ളി​ൽ​ ​ച​ട​ങ്ങു​ക​ൾ​ക്കും​ ​പ്ര​സാ​ദ​ ​ഊ​ട്ട് ​ക​ലാ​പ​രി​പാ​ടി​ക​ൾ​ ​തു​ട​ങ്ങി​യ​വ​യ്ക്കു​മാ​യി​ 3.56​ ​കോ​ടി​യു​ടെ​ ​എ​സ്റ്റി​മേ​റ്റി​ന് ​ദേ​വ​സ്വം​ ​ഭ​ര​ണ​സ​മി​തി​ ​അം​ഗീ​കാ​രം​ ​ന​ൽ​കി. ക്ഷേ​ത്ര​ച്ച​ട​ങ്ങു​ക​ൾ​ക്ക് ​:​ 24​ ​ല​ക്ഷം ക​ലാ​പ​രി​പാ​ടി​ക​ൾ​ ​:​ 42​ ​ല​ക്ഷം വൈ​ദ്യു​താ​ല​ങ്കാ​രം​ ​:​ 1.5​ ​ല​ക്ഷം വാ​ദ്യം​ ​:​ 25​ ​ല​ക്ഷം പ്ര​സാ​ദ​ ​ഊ​ട്ട്,​ ​പ​ക​ർ​ച്ച​ ​:​ 2.64​ ​ല​ക്ഷം.