ശിഖ സുരേന്ദ്രൻ ജില്ലാ കളക്ടർ

Saturday 28 February 2026 12:31 AM IST
  • അർജുൻ പാണ്ഡ്യൻ കാസർകോട്ടേക്ക്

തൃശൂർ: അർജുൻ പാണ്ഡ്യന് കാസർകോട്ടേക്ക് സ്ഥലം മാറ്റമായതോടെ ശിഖ സുരേന്ദ്രൻ തൃശൂരിന്റെ പുതിയ കളക്ടറാകും. തൃശൂരിൽ ജില്ലാ വികസന കമ്മിഷണറായി സേവനമനുഷ്ഠിച്ചിട്ടുള്ള ശിഖയ്ക്ക് ജില്ലയുടെ ഭൂപ്രകൃതിയും ഭരണപരമായ പ്രത്യേകതകളും സുപരിചിതമാണ്. കേരള ടൂറിസം ഡയറക്ടർ പദവിയിൽ നിന്നാണ് ജില്ലാ ഭരണകൂടത്തിന്റെ തലപ്പത്തേക്കെത്തുന്നത്. കെ.ടി.ഡി.സി മാനേജിംഗ് ഡയറക്ടർ കൂടിയാണ്. 2018 കേരള കേഡറിലെ ഐ.എ.എസ് ഉദ്യോഗസ്ഥയായ ശിഖ എറണാകുളം ജില്ലക്കാരിയാണ്. കോതമംഗലം എം.എ കോളേജ് ഒഫ് എൻജിനീയറിംഗിൽ നിന്ന് സിവിൽ എൻജിനീയറിംഗ് ബിരുദം നേടി. മലയാളം ഐച്ഛിക വിഷയമായി തെരഞ്ഞടുത്താണ് ശിഖ സിവിൽ സർവീസ് പരീക്ഷ എഴുതിയത്. പ്ലസ് ടൂവിൽ മലയാളത്തിൽ നൂറിൽ നൂറ് മാർക്ക് നേടിയ ശിഖ ഐച്ഛിക വിഷയമായി തെരഞ്ഞെടുത്തതും മലയാളമാണ്. ഒന്നാംക്ലാസ് മുതൽ ഏഴാംക്ലാസ് വരെ സെയ്ന്റ് പോൾസ് ജൂനിയർ സ്‌കൂളിലും എട്ടുമുതൽ പത്തുവരെ കടയിരുപ്പ് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലുമായിരുന്നു പഠനം. പ്ലസ്ടുവിന് കോലഞ്ചേരി സെയ്ന്റ് പീറ്റേഴ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലും പഠിച്ചു.

വഹിച്ച പദവികൾ

കോട്ടയം അസിസ്റ്റന്റ് കളക്ടർ സബ് കളക്ടർ (കൊല്ലം, ഒറ്റപ്പാലം) ആരോഗ്യകുടുംബക്ഷേമ വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറി ലൈഫ് മിഷൻ സി.ഇ.ഒ.

അ​ർ​ജു​ൻ​ ​പാ​ണ്ഡ്യ​ന് ​യാ​ത്ര​ ​അ​യ​പ്പ് : തോ​ളോ​ട് ​തോ​ൾ​ ​ചേ​ർ​ന്ന് ...

തൃ​ശൂ​ർ​ ​:​ ​തൃ​ശൂ​രി​ലെ​ ​ജ​ന​പ​ക്ഷ​ ​ക​ള​ക്ട​ർ​ ​അ​ർ​ജു​ൻ​ ​പാ​ണ്ഡ്യ​ന് ​നി​റ​ഞ്ഞ​ ​കൈ​യ​ടി​യോ​ടെ​ ​യാ​ത്ര​ ​അ​യ​പ്പ്.​ ​കാ​സ​ർ​കോ​ട്ടേ​ക്കാ​ണ് ​സ്ഥ​ലം​ ​മാ​റ്റം. 90​ ​ദി​വ​സം​ ​ദേ​ശീ​യ​പാ​ത​ ​അ​ധി​കൃ​ത​രു​ടെ​യും​ ​ടോ​ൾ​ ​ക​മ്പ​നി​യു​ടെ​യും​ ​സ​മ്മ​ർ​ദ്ദ​ങ്ങ​ൾ​ക്ക് ​വ​ഴ​ങ്ങാ​തെ​ ​ടോ​ൾ​ ​പി​രി​വി​നെ​തി​രെ​ ​ശ​ക്ത​മാ​യ​ ​നി​ല​പാ​ട് ​സ്വീ​ക​രി​ച്ച് ​ശ്ര​ദ്ധേ​യ​നാ​യി.​ ​റ​വ​ന്യൂ​ ​വ​കു​പ്പി​ലെ​ ​മി​ക​ച്ച​ ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ​മി​ക​ച്ച​ ​ക​ള​ക്ട​ർ​ക്കു​ള്ള​ ​പു​ര​സ്‌​കാ​രം​ ​ഏ​റ്റു​വാ​ങ്ങി.​ ​തി​ര​ഞ്ഞെ​ടു​പ്പി​ന്റെ​ ​ഭാ​ഗ​മാ​യാ​ണ് ​സ്ഥ​ലം​ ​മാ​റ്റം.​ ​കാ​യി​ക​ ​രം​ഗ​ത്തു​ള്ള​വ​ർ​ക്ക് ​പ്രോ​ത്സാ​ഹ​ന​മാ​യി​രു​ന്ന​ ​ക​ള​ക്ട​ർ,​ ​കു​ട്ടി​ക​ൾ​-​ ​യു​വാ​ക്ക​ൾ​-​ ​മു​തി​ർ​ന്ന​വ​ർ​ ​എ​ന്നി​വ​ർ​ക്കൊ​പ്പ​വും​ ​നി​ര​വ​ധി​ ​മാ​ര​ത്തോ​ണു​ക​ളി​ൽ​ ​പ​ങ്കെ​ടു​ത്തു.​ ​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​ ​പ​രി​പാ​ടി​ക​ളി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​ശ്ര​ദ്ധി​ച്ച​ ​അ​ദ്ദേ​ഹം​ ​മ​ണി​ക്കൂ​റു​ക​ളോ​ളം​ ​അ​വ​ർ​ക്കൊ​പ്പം​ ​ചെ​ല​വ​ഴി​ച്ചു.​ ​മീ​റ്റ് ​യു​വ​ർ​ ​ക​ള​ക്ട​ർ,​ ​അ​ങ്ക​ണ​വാ​ടി​ക​ളി​ൽ​ ​ത്രീ​ ​ജി​ ​ലൈ​ബ​റി​ ​ഒ​രു​ക്കു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ന​ട​പ്പി​ലാ​ക്കി​യ​ ​വാ...​വാ​യി​ക്കാം,​ ​ശി​ശു​ ​ദി​ന​ത്തി​ൽ​ ​ക​ള​ക്ട​റേ​റ്റി​ൽ​ ​അ​ങ്ക​ണ​വാ​ടി​ ​കു​ട്ടി​ക​ളും​ ​ര​ക്ഷി​താ​ക്ക​ളു​മൊ​ന്നി​ച്ചു​ള്ള​ ​ആ​ഘോ​ഷം,​ ​ഭി​ന്ന​ശേ​ഷി​ക്കാ​രെ​ ​കൂ​ടെ​ ​കൂ​ട്ടി​യു​ള്ള​ ​പ്ര​വ​ർ​ത്ത​നം,​ ​ഉ​ന്ന​തി​ക​ളി​ലെ​ ​സ​ന്ദ​ർ​ശ​നം​ ​തു​ട​ങ്ങി​ ​പ​രി​പാ​ടി​ക​ളി​ലൂ​ടെ​ ​ജ​ന​ങ്ങ​ളു​ടെ​ ​തോ​ളോ​ടു​ ​തോ​ള് ​ചേ​ർ​ന്നാ​യി​രു​ന്നു​ ​പ്ര​വ​ർ​ത്ത​നം.​ ​ജ​ന​കീ​യ​ ​പ​രി​വേ​ഷ​ത്തോ​ടെ​ ​നൂ​റി​ൽ​ ​നൂ​റു​ ​മാ​ർ​ക്ക് ​നേ​ടി​യാ​ണ് ​യാ​ത്ര​യാ​കു​ന്ന​ത്.

തൃ​ശൂ​രി​ലെ​ ​ജ​ന​ങ്ങ​ളു​മാ​യി​ ​ഇ​ഴു​കി​ ​ചേ​ർ​ന്ന് ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​സാ​ധി​ച്ചു.​ ​എ​ല്ലാ​ ​ഭാ​ഗ​ത്ത് ​നി​ന്നും​ ​ആ​ത്മാ​ർ​ത്ഥ​മാ​യ​ ​സ​ഹ​ക​ര​ണ​മാ​ണ് ​ല​ഭി​ച്ച​ത്.​ ​ഒ​ട്ട​ന​വ​ധി​ ​മേ​ഖ​ല​ക​ളി​ൽ​ ​ക​ട​ന്ന് ​ചെ​ല്ലാ​ൻ​ ​സാ​ധി​ച്ചു.​ ​മീ​റ്റ് ​യു​വ​ർ​ ​ക​ള​ക്ട​ർ,​ ​ആ​ദി​വാ​സി​ ​ഉ​ന്ന​തി​ക​ളെ​ ​സ​ന്ദ​ർ​ശ​നം​ ​എ​ന്നി​വ​യെ​ല്ലാം​ ​വ​ലി​യ​ ​അ​നു​ഭ​വ​ങ്ങ​ളാ​യി​രു​ന്നു. അ​ർ​ജു​ൻ​ ​പാ​ണ്ഡ്യൻ ക​ള​ക്ട​ർ.