ഉത്പന്നങ്ങൾ ഇനി റീട്ടെയിൽ വിപണിയിൽ
Saturday 28 February 2026 12:32 AM IST
തൃശൂർ: വനിതകളുടെ വരുമാനത്തിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാക്കാൻ പോകുന്ന പദ്ധതിയാണ് റീട്ടെയിൽ വിപണിയിലേക്ക് കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങൾ എത്തിക്കുന്നതിലൂടെ കുടുംബശ്രീ മുന്നോട്ടുവയ്ക്കുന്നതെന്ന് മന്ത്രി എം.ബി. രാജേഷ്. കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങളെ റീട്ടെയിൽ വിപണിയിലേക്ക് എത്തിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കുടുംബശ്രീ 30 ഇനം ഉത്പന്നങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. കുടുംബശ്രീ ഉൽപ്പന്നങ്ങൾ റീട്ടെയിൽ വിപണിയിൽ എത്തിക്കുന്നതിനായി ഒപ്പുവച്ച ധാരണപത്രം മന്ത്രി ആൾ കേരള ഡിട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ബിനു മഞ്ഞളിക്ക് കൈമാറി. ബിനു മഞ്ഞളി അദ്ധ്യക്ഷനായി. എച്ച്. ദിനേശൻ, വിനോദ് കൃഷ്ണ, എം.കെ. അനിൽകുമാർ, ഹരിചന്ദ്രബാബു, പി. പ്രവീൺ, സി. നവീൻ, മുഹമ്മദ് ഹനീഫ്, അനന്തപുരി കണ്ണൻ, അഭിജിത് കെ ദീപക് എന്നിവർ സംസാരിച്ചു.