ബോധവത്കരണവും പരിശീലനവും
Saturday 28 February 2026 12:33 AM IST
തൃശൂർ: കേരള കാർഷിക സർവകലാശാല കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി ശാസ്ത്ര കോളേജിൽ 'സുരക്ഷ' ദുരന്ത നിവാരണ ബോധവത്കരണവും പ്രാഥമിക സുരക്ഷ പ്രവർത്തന പരിശീലനവും സംഘടിപ്പിച്ചു. കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി ശാസ്ത്ര കോളേജ് ഡീൻ ഡോ. പി.ഒ. നമീർ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് എമർജൻസി ഓപ്പറേഷൻസ് സെന്റർ ഹസാർഡ് അനലിസ്റ്റ് ഡെസി ഡേവിസ് തൃശൂർ ക്ലാസെടുത്തു. ദുരന്ത നിവാരണ അതോറിറ്റി യൂണിസെഫ് സംസ്ഥാന കോ ഓർഡിനേറ്റർ ഡോ. പ്രതീഷ് സി മാമ്മൻ, ഡോ. ടി.എസ്. അനീഷ് എന്നിവ സംസാരിച്ചു. ബി. ഹരികുമാർ പരിശീലനം നൽകി. അസി. പ്രൊഫസർ ഡോ. ആൽഫ്രഡ് ജോണി ,അസി. പ്രൊഫസർ ഡോ. ആർ. രമ്യ എന്നിവർ സംസാരിച്ചു.