'ന്യൂനപക്ഷ കമ്മിഷന്റെ സേവനം ഉപയോഗപ്പെടുത്തണം'

Saturday 28 February 2026 12:34 AM IST

തൃശൂർ: ന്യൂനപക്ഷ കമ്മിഷന്റെ സേവനങ്ങളും സാദ്ധ്യതകളും ജനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ അംഗം പി. റോസ. തൃശൂർ കളക്ടറേറ്റ് എക്‌സിക്യൂട്ടിവ് ഹാളിൽ നടന്ന സിറ്റിംഗിൽ സംസാരിക്കുകയായിരുന്നു അവർ. സിറ്റിംഗിൽ പരിഗണിച്ച മൂന്ന് പരാതികളും തീരുമാനത്തിനായി അടുത്ത സിറ്റിംഗിലേക്ക് മാറ്റിവച്ചു. പുതുതായി രണ്ട് പരാതികൾ സ്വീകരിച്ചു. പൊതുമരാമത്ത് വകുപ്പ്, തൃശൂർ കോർപറേഷൻ എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് പരിഗണിച്ചത്.

സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളായ മുസ്‌ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, ജൈന, പാഴ്‌സി എന്നീ വിഭാഗങ്ങളിൽപ്പെട്ടവരുടെ പരാതികൾക്ക് പരിഹാരം കാണാൻ ന്യൂനപക്ഷ വിഭാഗക്കാർക്ക് നേരിട്ടോ, കളക്ട്രേറ്റിലോ, തപാലിലോ, kscminorities@gmail.com എന്ന ഇമെയിൽ വഴിയോ അയ്ക്കാം. 9746515133 നമ്പറിൽ വാട്ട്‌സ്ആപ്പ് സന്ദേശമായോ പരാതി സമർപ്പിക്കാം.