കാൽനൂറ്റാണ്ട് പിന്നിട്ട് റംസാൻ കവിതകൾ

Saturday 28 February 2026 12:35 AM IST
സത്താർ ആദൂർ.

തൃശൂർ : റംസാൻ പ്രമേയമാക്കി തുടർച്ചയായ ഇരുപത്തിയഞ്ചാം വർഷത്തിലും കവിതകളെഴുതി പ്രസിദ്ധീകരിച്ച് ഗിന്നസ് സത്താർ ആദൂർ.

2002 ൽ സ്‌പെഷ്യൽ പതിപ്പിൽ പ്രസിദ്ധീകരിച്ച റംസാൻ കവിതയിലൂടെയാണ് സത്താർ ആദൂർ ഈ കാവ്യയാത്ര ആരംഭിച്ചത്. തുടർന്ന് ഓരോ നോമ്പ് കാലത്തും മൂന്നും നാലും കവിതകൾ വീതം എഴുതി ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു. 2019 ൽ സാഹിത്യ അക്കാഡമി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആയിരം സ്വന്തം രചനകളുടെ പ്രദർശനം ശ്രദ്ധ നേടിയിരുന്നു. വ്യക്തിഗത ഇനത്തിൽ ഗിന്നസ് റെക്കാർഡ്‌സ് നേടിയവരുടെ സംഘടനയായ ആൾ ഗിന്നസ് വേർഡ് റെക്കോർഡ് ഹോൾഡേഴ്‌സിന്റെ സംസ്ഥാന പ്രസിഡന്റും സംസ്‌കാര സാഹിതിയുടെ തൃശൂർ ജില്ലാ ചെയർമാനുമാണ് സത്താർ ആദൂർ.