കാസർകോട് വൻ കഞ്ചാവ് വേട്ട: 4 കിലോയോളം കഞ്ചാവുമായി ഒരാൾ പിടിയിൽ

Saturday 28 February 2026 1:44 AM IST

കാസർകോട് :വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ സുരക്ഷാ പരിശോധനകൾ ശക്തമാക്കിയതിന്റെ ഭാഗമായുള്ള പ്രത്യേക പരിശോധനയിൽ 4 കിലോയോളം കഞ്ചാവുമായി ഒരാൾ പിടിയിലായി. ജില്ലാ പൊലീസ് മേധാവി വിജയ് ഭരത് റെഡിയുടെ

നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് ഉത്തർപ്രദേശ് സ്വദേശിയും കാസർകോട്

പൊലീസ് സ്റ്റേഷൻ പരിധിയിലെ ചൗക്കിയിൽ വാടക ക്വാട്ടേഴ്‌സിൽ താമസിക്കുകയും ചെയ്യുന്ന സുനിൽ പ്രസാദ് (41) പിടിയിലായത്. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ടൗൺ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ പ്രതിയുടെ കൈവശം ഉണ്ടായിരുന്ന ബാഗിൽ കവറുകളിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എ.എസ്.പി. അച്യുത് അശോകിന്റെ നേതൃത്വത്തിൽ ടൗൺ എസ്.ഐ. മൗഷമി സി.ആർ., പ്രൊബേഷൻ സബ് ഇൻസ്‌പെക്ടർ പ്രജിത്ത്, സിവിൽ പോലീസ് ഓഫീസർമാരായ നീരജ്, അഭിലാഷ്, ജെയിംസ്, നിജിൻ കുമാർ, രജീഷ് കാട്ടാമ്പള്ളി, അനീഷ് കുമാർ, ഭക്തശൈവൽ എന്നിവർ ചേർന്നാണ് പ്രതിയെ സമർത്ഥമായി പിടികൂടിയത്.