മട്ടൺ കഴിച്ചതിനുശേഷം ഈ അബദ്ധം കാട്ടരുത്, നല്ല പണികിട്ടും

Saturday 28 February 2026 1:11 PM IST

മട്ടൺ കഴിക്കാൻ ഏറെ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. പൊറോട്ടയോടൊപ്പവും ചപ്പാത്തിയോടൊപ്പവും ഇത് ബെസ്റ്റ് കോംബിനേഷനാണ്. പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണമാണ് മട്ടൺ. ഇരുമ്പ്, വിറ്റാമിൻ ബി12 എന്നിവയും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാൽ മട്ടൺ കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. ഇല്ലെങ്കിൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്കിടയാക്കും.

  • മട്ടൺ കഴിച്ചതിനുശേഷം പാൽ, പാലുത്‌പന്നങ്ങൾ എന്നിവ ഉപയോഗിക്കുന്നത് ചിലർക്ക് അസ്വസ്ഥതയുണ്ടാക്കും. രണ്ടും പ്രോട്ടീനും കൊഴുപ്പും കൂടുതലുള്ള ഭക്ഷ്യവസ്തുക്കളായതിനാൽ ദഹനം പതിയെ മാത്രമേ നടക്കുകയുള്ളൂ.
  • മട്ടൺ കഴിച്ചതിനുശേഷം ഉടൻ തന്നെ സോഡ പോലുള്ള കാർബണേറ്റഡ് പാനീയങ്ങൾ കുടിക്കുന്നത് ദഹനം മന്ദഗതിയിലാക്കാം.
  • മട്ടൺ കഴിച്ചതിന് തൊട്ടുപിന്നാലെ കിടക്കാൻ പാടില്ല. കുറഞ്ഞത് അരമണിക്കൂർ നടക്കുന്നത് ദഹനം വേഗത്തിലാക്കും. മട്ടൺ കഴിച്ചതിനുശേഷം അന്നത്തെ ദിവസം ലഘുഭക്ഷണങ്ങൾ മാത്രം കഴിക്കുന്നതാണ് ഉചിതം.

ഒരു വേറിട്ട മട്ടൺ കറിയുടെ റെസിപ്പി കൂടി കാണാം: