തയ്യൽ മെഷീൻ  യൂണിറ്റ് വിതരണം

Sunday 01 March 2026 1:56 AM IST

കോട്ടയം : കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ തയ്യൽ മെഷീൻ യൂണിറ്റുകൾ വിതരണം ചെയ്തു. തെള്ളകം ചൈതന്യയിൽ സംഘടിപ്പിച്ച ചടങ്ങിൽ വിതരണോദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷണൻ എം.എൽ.എ നിർവഹിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോൻ കരീമഠം അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ, പ്രോഗ്രാം ഓഫീസർ സിജോ തോമസ് എന്നിവർ പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി ഉഷ കമ്പനിയുടെ ബന്ധൻ കോംപോസിറ്റ് മോഡൽ തയ്യൽ മെഷീൻ യൂണിറ്റുകളാണ് വിതരണം ചെയ്തത്.