റോഡ് നിർമ്മാണ ഉദ്ഘാടനം

Sunday 01 March 2026 12:57 AM IST

പൊൻകുന്നം : മാന്തുരുത്തി - നെടുങ്കുന്നം റോഡ് ബി.എം.ബി.സി നവീകരണത്തിന് 4 കോടി 69 ലക്ഷം രൂപയുടെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവഹിച്ചു. 2 മാസത്തിനകം നിർമ്മാണം പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. മാന്തുരുത്തി കവലയിൽ നടന്ന ചടങ്ങിൽ നെടുങ്കുന്നം ഗ്രാമപഞ്ചായത്ത് അംഗം രാജേഷ് വെൺപാലയ്ക്കൽ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബു ഇരുമേട, ഗ്രാമപഞ്ചായത്തംഗങ്ങളായ ജോ ജോസഫ്, ഫിലിപ്പ് പീലിയാനിക്കൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ റജി പോത്തൻ, ബിജി, അജി കാരുവാക്കൽ എന്നിവർ പങ്കെടുത്തു.