സ്‌കോളർഷിപ്പ് വിതരണം
Sunday 01 March 2026 12:58 AM IST
വൈക്കം: നഗരസഭ സ്‌കൂൾ കുട്ടികൾക്കായി ഇക്കോ സെൻസ് വിദ്യാർത്ഥി ഹരിതസേന സ്‌കോളർഷിപ്പ് വിതരണവും കേരള ഖര മാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി നഗരസഭതല പെയിന്റിംഗ് മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും നടത്തി. മുനിസിപ്പൽ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് ചെയർപേഴ്‌സൺ സൗദാമിനി അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സോണി സണ്ണി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ഗീതാ പുരുഷൻ, കൗൺസിലർമാരായ സുശീല. ബി, അനിൽകുമാർ, രതിമോൾ, മണിയമ്മ തുടങ്ങിയവർ സംസാരിച്ചു.